This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസോവ് കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസോവ് കടല്‍

Sea of Azov

ദക്ഷിണ റഷ്യയിലെ ഒരുള്‍നാടന്‍ കടല്‍. കരിങ്കടലിന്റെ ഒരു ശാഖയാണിതെന്നു പറയാം. ഉ. 6.4 കി.മീ. വീതിയുള്ള കെര്‍ഷ് കടലിടുക്ക് കരിങ്കടലുമായി ബന്ധിപ്പിക്കുന്നു.

ഡോണ്‍, കുബന്‍ എന്നീ നദികള്‍ ഇതില്‍ പതിക്കുന്നു. ഡോണ്‍ നദിയിലൂടെ വന്നടിയുന്ന ഊറലുകളാല്‍ കടലിന്റെ ആഴം ക്രമേണ കുറയുകയാണ്. ഏറ്റവും കൂടിയ ആഴം 14 മീറ്ററാണ്. വിസ്തീര്‍ണം: 37,600 ച.കി.മീ.; നീളം: 340 കി.മീ. ഇതിലെ ജലനിരപ്പില്‍ സാരമായ വ്യതിയാനങ്ങള്‍ കാണാറുണ്ട്; വര്‍ധിച്ച ബാഷ്പീകരണമാണിതിനു ഹേതു.

മത്സ്യസമ്പന്നമാണ് അസോവ് കടല്‍. പൈക്, ബ്രിം, സ്റ്റര്‍ജിയണ്‍, ടുല്‍ക, ഗോബി മുതലായ മത്സ്യങ്ങളാണ് അധികവും ലഭിക്കുന്നത്. അമിതമായ മത്സ്യബന്ധനം മൂലം ഇപ്പോള്‍ ഈ കടലിലെ മത്സ്യശേഖരം വളരെ കുറഞ്ഞിട്ടുണ്ട്. വിലപ്പെട്ട മത്സ്യങ്ങള്‍ തീരെ കുറഞ്ഞിരിക്കുന്നു.

റോസ്തോവ് ഓണ്‍ ഡോണ്‍, താറന്‍ റോഗ്, കെര്‍ഷ് എന്നിവയാണ് അസോവ് കടലിലെ പ്രധാന തുറമുഖങ്ങള്‍. ഇതിന്റെ പടിഞ്ഞാറെ ശാഖ സിവാഷ് കടല്‍ എന്നറിയപ്പെടുന്നു.

(കെ.കെ.പി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍